ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണകണമെന്ന് ഡി ജി പി.

തിരുവനന്തപുരം:ലൈംഗിക പീഡന കേസില്‍ സി ഐ. പി ആര്‍ സുനു നേരിട്ട് ഹാജരാകണമെന്ന് ഡി ജി പി. അനില്‍ കാന്ത്. തൃക്കാക്കരയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് ഹാജരാകാന്‍ ഡി ജി പി. അനില്‍ കാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 ന് പോലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ എത്താനാണ് നിര്‍ദേശം. നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യപടി എന്ന നിലയില്‍ സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. എന്നാല്‍, സുനു പിന്നീട് അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചു. കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ സുനുവിനോട് വിശദീകരണം തേടുകയും 31ാം തീയതിക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിശദീകരണം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് ഡി ജി പി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

Share
അഭിപ്രായം എഴുതാം