നിയമസഭ പാസാക്കിയ ചാൻസലർ ബിൽ രാജ്ഭവനിൽ

തിരുവനന്തപുരം: 2022 ഡിസംബർ13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഗവർണർക്ക് കൈമാറി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ആണ് രാജ്ഭവനിലേക്ക് അയച്ചത്. നിയമ പരിശോധന പൂർത്തിയാക്കാനാണ് സമയം എടുത്തത് എന്നാണ് സർക്കാർ വിശദീകരണം.14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ഗവർണർ 2023 ജനുവരി 3 ന് മാത്രമേ തലസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ. ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ഇനി പ്രധാനം.

.അതിനിടെ, കേരള സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നോമിനേറ്റ് ചെയ്ത് ചാൻസലറെ അറിയിക്കണമെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെർച്ച് കമ്മിറ്റിയെ രൂപീകരിക്കാൻ ചാനസർക്ക് അധികാരമില്ലെന്ന് ചൂണ്ടികാട്ടി സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബഞ്ച് നടപടി.

2018 ലെ യുജിസി ചട്ടം അനുസരിച്ച് സെർച്ച് കമ്മിറ്റി അംഗത്തെ രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്നും ഉത്തരവ് നിയമ വിരുദ്ധമാണെന്നു മായിരുന്നു വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ് സ്റ്റേ ചെയ്തത്. കേരള സർവ്വകലാശാല സെനറ്റ് അംഗമായ ജയരാം നൽകിയ ഹർജിയിലാണ് നേരത്തെ ഒരുമാസത്തിനകം നോമിനിയെ നിർദ്ദശിക്കണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടത്

Share
അഭിപ്രായം എഴുതാം