കേരളം സാമ്പത്തികപ്രതിസന്ധിയില്‍: സമ്മതിച്ച് മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തു മുമ്പില്ലാത്തവിധം സാമ്പത്തികപ്രതിസന്ധിയുണ്ടെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. ഫണ്ടുകളും ഗ്രാന്റും വെട്ടിക്കുറയ്ക്കുന്നു. ജി.എസ്.ടി. നഷ്ടപരിഹാരമില്ല.കേന്ദ്ര നടപടികള്‍ക്കെതിരേ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരളം സാമ്പത്തികമായി തകര്‍ന്നെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേരളത്തേക്കാള്‍ തകര്‍ന്ന നാല് സംസ്ഥാനങ്ങളുടെ പേരുപറഞ്ഞ് വേണമെങ്കില്‍ ആശ്വസിക്കാമെന്നു മാത്രം. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണമെന്നു രമേശ് ചെന്നിത്തല ആരോപിച്ചു.

Share
അഭിപ്രായം എഴുതാം