മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

ബംഗാള്‍: ബംഗാള്‍ ഗവര്‍ണറായി മലയാളിയായ ഡോ. സി.വി.ആനന്ദബോസ് അധികാരമേറ്റു. 23/11/22 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ.നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.

കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ ചടങ്ങിന് സാക്ഷിയായി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവരുമായി സൗഹ്യദ സംഭാഷണം നടത്തി.

Share
അഭിപ്രായം എഴുതാം