പോര്‍ചുഗല്‍ ടീമിനെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കും

ലിസ്ബണ്‍: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള പോര്‍ചുഗല്‍ ടീമിനെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കും. 37 വയസുകാരനായ ക്രിസ്റ്റിയാനോയാണു ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച 26 അംഗ ടീമിലെ മുഖ്യ ആകര്‍ഷണം.
രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച താരമാണു ക്രിസ്റ്റിയാനോ. ഇതുവരെ 117 ഗോളുകളാണു കുറിച്ചത്. ഇം ീഷ് പ്രീമിയര്‍ ലീഗ് €ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിക്കുന്ന താരത്തിന്റെ അവസാന ലോകകപ്പാണിത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോയ ഫെലിക്‌സ്, എ.സി. മിലാന്റെ റാഫേല്‍ ലിയോ എന്നിവരാണു ക്രിസ്റ്റിയാനോയുടെ സഹ സ്‌ട്രൈക്കര്‍മാര്‍. പോര്‍ചുഗലിനു 2016 ലെ യൂറോ കപ്പ് കിരീടം നേടിക്കൊടുത്ത കോച്ചാണു സാന്റോസ്.

പോര്‍ചുഗലിനു വേണ്ടി ക്രിസ്റ്റിയാനോയെക്കാള്‍ കളിച്ചിട്ടുള്ള മിഡ്ഫീല്‍ഡര്‍ ജോയ മൗടീഞ്ഞോയെ (146) ലോകകപ്പിനു പരിഗണിച്ചിട്ടില്ല.എച്ച് ഗ്രൂപ്പില്‍ ഘാന,യുറുഗ്വേ, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണു പോര്‍ചുഗല്‍. ആദ്യ മത്സരം 24 നു ഘാനയ്‌ക്കെതിരേയാണ്. എഫ്.സി. പോര്‍ട്ടോയുടെ ഡീഗോ കോസ്റ്റ, റോമയുടെ റൂയി പാട്രിസിയോ, വോള്‍വര്‍ഹാംപ്റ്റണിന്റെ ഹൊസെ സാ എന്നിവരാണു ഗോള്‍ കീപ്പര്‍മാര്‍. ഡിഫന്‍സില്‍ ഈ സീസണിലെ മികച്ച താരങ്ങളില്‍ ഒരാളായ റൈറ്റ് ബാക്ക് ഡാലോട്ട് ഉണ്ട്. ലെഫ്റ്റ് ബാക്കില്‍ തിളങ്ങുന്ന നൂനോ മെന്‍ഡസും പെപെ, റൂബന്‍ ഡിയാസ് തുടങ്ങിയ സെന്റര്‍ ബാക്കുകളുമുണ്ട്.

ടീം: ഗോള്‍ കീപ്പര്‍മാര്‍- ഡീഗോ കോസ്റ്റ, റൂയി പാട്രീസിയോ, ഹൊസെ സാ. ഡഫിന്‍ഡര്‍മാര്‍- ഡീഗോ ഡാലോട്ട്, ജോയ കാന്‍സെലോ, ഡാനിലോ പെരേര, പെപെ, റൂബന്‍ ഡിയാസ്, അന്റോണിയോ സില്‍വ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുരേരോ. മിഡ്ഫീല്‍ഡര്‍മാര്‍- റൂബന്‍ നെവസ്, ജോയ പാലീഞ്ഞ, വില്യം കാര്‍വാലോ, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റിന്‍ഹ, ഒട്ടാവിയോ, ജോയ മാരിയോ, മതേയുസ് നൂനസ്, ബെര്‍ണാഡോ സില്‍വ. ഫോര്‍വേഡ്‌സ്- റാഫേല്‍ ലിയോ, ജോയ ഫെലിക്‌സ്, റിക്കാഡോ ഹോര്‍ട്ട, ഗൊണ്‍സാലോ റാമോസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആന്ദ്രെ സില്‍വ.

Share
അഭിപ്രായം എഴുതാം