തമിഴ്നാട്ടിലെ എട്ട് മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയില്‍

കൊളംബോ: തമിഴ്നാട്ടിലെ പുതുക്കോട്ടെയില്‍ നിന്നുള്ള എട്ട് മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയിലായി. നാഗപട്ടണത്തു നിന്നു മീന്‍പിടിക്കാന്‍ പോയവരെയാണ് രാജ്യാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നേവി കസ്റ്റഡിയിലെടുത്തത്. തോക്കിന്‍മുനയില്‍ നിര്‍ത്തി കസ്റ്റഡിലെടുത്തെന്നാണ് റിപോര്‍ട്ടുകള്‍. ഇവരെ ശ്രീലങ്കയിലെ തുറമുഖത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. രാമേശ്വരത്ത് നിന്ന് നേരത്തെ കസ്റ്റഡിയിലെടുത്ത മല്‍സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ കോടതി മോചിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം