കോംഗോയില്‍ യു.എന്‍. താവളം കൊള്ളയടിക്കാന്‍ കലാപകാരികളുടെ ശ്രമം

കിന്‍ഷാസ: കോംഗോയില്‍ യു.എന്‍. സമാധാനസേനയുടെ താവളം കൊള്ളയടിക്കാനുള്ള ആഭ്യന്തര കലാപകാരികളുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സേന. സൈനിക താവളവും നാട്ടുകാര്‍ക്കായി സ്ഥാപിച്ച ലെവല്‍ 3 ആശുപത്രിയും കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടെത്തിയ സായുധസംഘത്തെയാണ് ഇന്ത്യന്‍ സേന തുരത്തിയത്. ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലം യു.എന്‍. ഉദ്യോഗസ്ഥരുടെയും സൈനികകേന്ദ്രത്തിന്റെയും സുരക്ഷ ഉറപ്പാക്കാനായെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. സ്ഥിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം