നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി

തൃശൂർ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി.തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്‌റ്റ്. സാമ്പത്തിക തർക്കത്തിനെത്തുടർന്ന് ഇയാൾ അലക്‌സിനെ ആക്രമിക്കുകയായിരുന്നു.

അന്തിക്കാട് പൊലീസ് ജൂലൈ 25 ന് വൈകുന്നേരം തൃശൂരിൽ നിന്നുമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 2022 ജൂലൈ 25 ന് വൈകിട്ട് മൂന്ന് മണിയോടെ അലക്‌സ്, വിനീതിന്റെ വീട്ടിലെത്തുകയും സാമ്പത്തിക കാര്യത്തിൽ തർക്കമുണ്ടാകുകയുമായിരുന്നു. തുടർന്നാണ് അലക്‌സിന്റെ കൈയിൽ ഇയാൾ വെട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →