ശാസ്ത്രപോഷിണി സ്‌കീം 2022 – അപേക്ഷകൾ ക്ഷണിച്ചു

ഗവൺമെന്റ് ഹൈസ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ നടപ്പിലാക്കി വരുന്ന  ശാസ്ത്രപോഷിണി പദ്ധതിയിൽ കേരള സർക്കാർ മേഖലയിലുള്ള വിവിധ ഹൈസ്‌കൂളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റ് ഹൈസ്‌കൂളുകൾക്ക് ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ലാബുകൾ സ്ഥാപിക്കുന്നതിലേക്കായി ഏകദേശം 8 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, കെ. എസ്. സി. എസ്. ടി. ഇ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം -695 004 എന്ന വിലാസത്തിൽ 5 ആഗസ്റ്റ് 2022, വൈകിട്ട് 5ന് മുൻപായി ലഭിക്കണം. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കുമായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2548250, ഇ-മെയിൽ: esanil.kscste@kerala.gov.in.

Share
അഭിപ്രായം എഴുതാം