പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു

പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുളള തർക്കത്തിനിടയിൽ വ്യാപാരിക്ക് വെട്ടേറ്റു. ചെങ്ങന്നൂർ സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. തൊട്ടടുത്ത് കട നടത്തുന്ന ഷമീർ ആണ് ഷാജിയെ ആക്രമിച്ചത്. ഷാജിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.2022 ജൂൺ 26ന് വൈകീട്ടാണ് സംഭവം ഉണ്ടായത്.

പരിക്കേറ്റ ഷാജിയും അക്രമം നടത്തിയ ഷമീറും ഒരേ കെട്ടിടത്തിലെ രണ്ട് മുറികളിൽ കച്ചവടം നടത്തുന്നവരാണ്. ഇരുവരും തമ്മിലുളള തർക്കത്തിൽ പൊലീസ് ഇടപ്പെട്ടിരുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. വൈകീട്ട് ഷാജിയുടെ കടയിലേക്ക് എത്തിയ ആളുകൾക്ക് മാർഗ തടസമായി ഷമീറിന്റെ വാഹനം കിടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ ഷാജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഷമീറിനായി അന്വേഷണം ആരംഭിച്ചു. ഷാജിയെ വെട്ടിയ ഉടൻ ഷമീർ ഓടിരക്ഷപ്പെടുകയായിരുന്നു

Share
അഭിപ്രായം എഴുതാം