കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃശൂർ: തൃശൂർ കൊരട്ടിക്കരയിൽ കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനാണ് മുഹമ്മദ് ഷാഫി.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് അപകടം. ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Share
അഭിപ്രായം എഴുതാം