ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള എടത്തല പഞ്ചായത്തിലെ 42 അങ്കണവാടികളിലേക്ക് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ (5 മാസം) നിശ്ചിത ദിവസങ്ങളില്‍ അങ്കണവാടികളില്‍ നേരിട്ട് പാല്‍ വിതരണം ചെയ്യുന്നതിന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക് ഉള്‍പ്പടെ ഒരു ലിറ്റര്‍ പാലിന് പരമാവധി 50 രൂപയില്‍ അധികരിക്കാതെ മില്‍മ പാല്‍ വിതരണക്കാരില്‍ നിന്നും നിബന്ധനകള്‍ക്കു വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. 

ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ ആലുവ തോട്ടക്കാട്ടുകര ശിവ ടെംപിള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡീഷണല്‍) ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ( ഫോണ്‍: 0484 – 2952488, 9387162707) 

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ ഒരു കാര്‍ വാടകയ്ക്ക് ഓടിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും റീ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 13 വൈകിട്ട് മൂന്നു വരെ. 

Share
അഭിപ്രായം എഴുതാം