സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സ് കാലാവധി. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്റ്റ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടാകുമെന്ന് ഡയറക്ടര്‍ അറിയിച്ചു. 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്റുമായി ബന്ധപെടുക. സൈക്കോ സ്പിരിച്വല്‍ സെന്റര്‍ തിരുവനന്തപുരം. ഫോണ്‍: 8281123941, 8281642653. വെബ്‌സൈറ്റ്: www.srccc.in.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
