കാണാതായ പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് നിന്നും കാണാതായ രണ്ടു പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടികുളങ്ങര പോലീസ് ക്യാമ്പിനു പിറകിലെ വയലിൽ നിന്നാണ് ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ മൃതദേഹം 2022 മെയ് 20 (വ്യാഴാഴ്ച) രാവിലെ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. 2022 മെയ് 19 (ബുധനാഴ്ച) രാത്രിയോടെയാണ് ഇരുവരെയും കാണാതായത്.

ഏകദേശം 200 മീറ്റർ അകലത്തിലാണ് രണ്ടു മൃതദേഹങ്ങളും വയലിൽ നിന്നും കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. എന്നാൽ ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Share
അഭിപ്രായം എഴുതാം