അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട്‌ കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്കു കൈമാറി. സ്ഥിരം കുറ്റവാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്‌തത്‌. ഇതുമായി ബന്ധപ്പട്ട ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങുമെന്നാണ്‌ വിവരം.

ഉത്തരവി പുറത്തിറങ്ങിയാല്‍ അര്‍ജുന്‍ ആയങ്കിക്ക്‌ സ്വന്തം ജില്ലയായ കണ്ണൂരില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല. അടുത്തിടെ അ്‌ര്‍ജുന്‍ ആയങ്കിയും ഡിവൈഎഫ്‌ ഐയും തമ്മില്‍ തര്‍ക്കങ്ങല്‍ ഉടലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ്‌ കാപ്പചുമത്താനുളള ശുപാര്‍ശ കമ്മീഷണര്‍ കൈമാറിയത്‌.

2021 ജൂണിലാണ്‌ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. മലപ്പുറത്ത്‌ സ്വര്‍ണക്കടത്തുസംഘത്തിന്റെ വാഹനം അപകടത്തില്‍ പെട്ട്‌ രണ്ടുപേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നുനടത്തിയ അന്വേഷണമാണ്‌ അര്‍ജുന്‍ ആയങ്കിയിലേക്ക്‌ എത്തിയത്‌. രണ്ടുമാസത്തെ തടവിനുശേഷം ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം