ആദിവാസി യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

വയനാട്‌ : വയനാട്‌ പിണങ്ങോട്‌ കമ്മാടംകുന്നിലെ തോട്ടില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെ.ത്തി. മുട്ടില്‍ തൊണ്ടുപാടി സ്വദേശി മുരളി(41) ആണ്‌ മരിച്ചത്‌. 2022 ഏപ്രില്‍ 17 ഞായരാഴ്‌ച രാത്രിയാണ്‌ അപകടം സംഭവിച്ചതെന്ന്‌ കരുതുന്നു. കലുങ്കിന്‌ മുകളില്‍ ഇരിക്കവെ താഴെ വീണ്‌ അപകടമുണ്ടായതായിട്ടാണ്‌ സൂചന

കമ്മാടം കുന്നിന്‌ സമീപത്തെ പുത്തന്‍ വീട്‌ കോളനിയില്‍ നിന്ന്‌ വിവാഹം കഴിച്ച മുരളി കഴിഞ്ഞ ദിവസം ഭാര്യ വീട്ടില്‍ നിന്ന്‌ പോയതായിരുന്നു. പോലീസ്‌ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശോഭ, മക്കള്‍ : മിഥുല്‍,അതുല്‍

Share
അഭിപ്രായം എഴുതാം