പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു. മാംഗോമെഡാസ്‌ അഗ്രികള്‍ച്ചറല്‍ പാര്‍ക്ക്‌ കാണാനെത്തിയ കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ്‌ മരിച്ചത്‌. കൊടുങ്ങല്ലൂര്‍ ഓറഎഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താംക്ലാസ്‌ വിദ്യര്‍ത്ഥിനിയാണ്‌ ഫാത്തിമ.

2022 മാര്‍ച്ച 31 വ്യാഴാഴ്‌ച വൈകിട്ട്‌ നാലുമണിയോടെ പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടുത്തുരുത്തി പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. ഇന്‍ക്വസ്‌റ്റ്‌ പരിപാടികള്‍ 01/04/22 വെളളിയാഴ്‌ച നടക്കും മൃതദേഹം മുട്ടുചിറയിലെ ഹോളിഗോസ്‌റ്റ്‌ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Share
അഭിപ്രായം എഴുതാം