പുനലൂര്‍ – തിരുവനന്തപുരം പാസഞ്ചര്‍ എക്‌സ്‌പ്രസ്‌ നാഗര്‍കോവിലിലേക്ക് നീട്ടുന്നു

തിരുവനന്തപുരം : പുനലൂര്‍-തിരുവനന്തപുരം പാസഞ്ചര്‍ എക്‌സപ്രസ്‌ 2022 ഏപ്രില്‍ 1 മുതല്‍ നാഗര്‍കോവില്‍ വരെ നീട്ടുന്നു. മടക്കയാത്ര കന്യാകുമാരിയില്‍ നിന്നായിരിക്കും. ഇതോടെ ഈ ട്രെയിന്‍ കാല്‍ മണിക്കൂര്‍ നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. പുനലൂരില്‍ നിന്ന്‌ രാവിലെ 6.30ന്‌ തന്നെയാണ്‌ പുറപ്പെടുക. 9.15ന്‌ തിരുവനന്തപുരത്തെത്തി 9.20 ന്‌ നാഗര്‍ കോവിലിലേക്ക്‌ പുറപ്പെടും .

നേമം ,ബാലരാമപുരം ,നെയ്യാറ്റിന്‍കര ,ധനുവച്ചപുരം, പാറസാല കുളിത്തുറ, ഇരണിയല്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്‌. നാഗര്‍കോവില്‍ ജംഗ്‌ഷനില്‍ 11.35ന്‌ എത്തിച്ചേരും. .കന്യാകുമാരിയില്‍ നിന്ന്‌ മടക്കയാത്ര വൈകിട്ട് 3.10 നായിരിക്കും. തിരുവനന്തപുരത്ത്‌ വൈകിട്ട് 5.15ന്‌ എത്തിച്ചേരും. കൊല്ലത്ത്‌ വൈകിട്ട്‌ 6.45 നും പുനലൂരില്‍ രാത്രി 8.15നും എത്തും.

ഇതുകൂടാതെ നാഗര്‍ കോവിലില്‍ നിന്ന്‌ തിരുനല്‍വേലിക്ക്‌ പുതിയ പാസഞ്ചര്‍ എക്‌സ്‌പ്രസ്‌ സര്‍വീസും ഏപ്രില്‍ ഒന്നിന്‌ ആരംഭിക്കും. രാവിലെ 6.35ന്‌ തിരുനല്‍ വേലിയില്‍ നിന്ന പുറപ്പെടട്‌ 8.10ന്‌ നാഗര്‍ കോവിലിലെത്തും. വൈകിട്ട 6.40നാണ്‌ മക്കയാത്ര ഇത്‌ രാത്രി 8.40ന്‌ തിരുനല്‍ വേലിയിലെത്തും.

Share
അഭിപ്രായം എഴുതാം