ന്യൂഡല്‍ഹി: ആസാനി ചുഴലിക്കൊടുങ്കാറ്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപത്തുകൂടി മ്യാന്‍മറിലേക്ക്. കൊടുങ്കാറ്റ് ദ്വീപിനെ സ്പര്‍ശിക്കില്ലെങ്കിലും പേമാരിക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതോടെ ദ്വീപസമൂഹങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ നടപടി തുടങ്ങി. കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണു രക്ഷാപ്രവര്‍ത്തനം.ദേശീയ ദുരന്ത പ്രതികരണ സേനയിലെ 100 പേരെ ദ്വീപസമൂഹങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ആറ് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
ആസാനി: ആന്‍ഡമാനില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു
