സിപിഎം.ബിജെപി സംഘര്‍ഷത്തില്&#x200d: 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു

തൃശൂര്‍ : മാള മേഖലയില്‍ ഉണ്ടായ സിപിഎം,ബിജെപി സംഘര്‍ഷത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായി. 2022 മാര്‍ച്ച 3 വ്യാാഴാഴ്‌ച രാത്രിയോടെ യാണ്‌ സംഘര്‍ഷം ഉണ്ടായത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപിയുടെ കഴൂരിലെ നേതാവ്‌ അനില്‍ ആദിത്യന്‍ ആശുപത്രിയില്‍ചികിത്സ തേടി. ഇദ്ദേഹത്തിന് തലക്കുപിറകില്‍ മൂന്നുതുന്നലുകളുണ്ട്‌. തലക്കുപിറകില്‍ പേനാക്കത്തികൊണ്ട്‌ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുനിലിന്‌ തുടയിലും ബെന്നിക്ക്‌ കാലിലും പരിക്കേറ്റിട്ടുണ്ട്‌.

കഴൂര്‍ പാറപ്പുറത്ത്‌ മണ്ണെടുപ്പുമായി ബന്ധപ്പെട്ട്‌ ബിജെപി പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ്‌ സ്ഥാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ്‌ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റത്‌. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓപീസുകള്‍ക്കും നേരെ ആക്രമണമുണ്ടായി .കഴൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസും ആക്രമിക്കപ്പെട്ടതായി പരാതിയുണ്ട്‌

Share
അഭിപ്രായം എഴുതാം