റിസര്‍വ്‌ വനത്തില്‍ നിന്ന്‌ ഉടുമ്പിനെ പിടിച്ച യുവാവ്‌ അറസ്റ്റില്‍

പുനലൂര്‍: റിസര്‍വ്‌ വനത്തില്‍ നിന്ന്‌ ഉടുമ്പിനെ പിടിച്ച്‌ കറിവെച്ചുതിന്ന സംഘത്തില്‍പെട്ട യുവാവ്‌ അറസ്റ്റിലായി. പ്ലാന്റേഷന്‍ തൊഴിലാളയായ കുറവന്‍ താവളം സ്വദേശി എം.അഗസ്റ്റിന്‍ (36) ആണ്‌ അറസ്റ്റിലായത്‌. സംഘത്തില്‍പ്പെട്ട കുറവന്‍താവളം സ്വദേശികളായ രഞ്‌ജിത്‌, സജി, ആഷിക്, ഷാഫി എന്നിവര്‍ ഒളിവിലാണ്‌

പുനലൂര്‍ വനം ഡിവിഷനില്‍ പത്തനാപുരം റേഞ്ച്‌ അമ്പനാര്‍ ഫോറസ്‌റ്റ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ റിസര്‍വില്‍ നിന്നാണ്‌ ഇവര്‍ ഉടുമ്പിനെ പിടികൂടിയത്‌.മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share
അഭിപ്രായം എഴുതാം