സ്വകാര്യ ബസിനുളളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറും ഒത്താശ ചെയ്‌ത ജീവനക്കാരനും അറസ്റ്റില്‍

പാല : കൊട്ടാരമറ്റം ബസ്‌റ്റാന്റിനുളളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുളളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറെയും ഒത്താശചെയ്‌തുകൊടുത്ത ജീവനക്കാരനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെയാണ്‌ പ്രണയം നടിച്ച്‌ കണ്ടക്ടര്‍ പീഡിപ്പിച്ചത്‌. സംഭവത്തില്‍ കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ (31) പാലാ പോലീസിന്റെ കസ്റ്റഡിയിലായി. സ്റ്റേ്‌ഷന്‍ ഹൗസ്‌ ഓഫീസര്‍ കെപിതോംസുസംഘവുമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ത്ഥിനി. താന്‍ വിവാഹിതനാണ്‌ എന്ന കാര്യം മറച്ചുവച്ച്‌ പ്രണയം നിടിച്ച്‌ വിദ്യാര്‍ത്ഥിനിയെ വശീകരിക്കുകയായിരുന്നു. 2022 ജനുവരി 15 ശനിയാഴ്‌ച ഉച്ചക്ക്‌ ഒരുമണിയോടെ സ്‌കൂള്‍കഴിഞ്ഞ്‌ കണ്ടക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാര്‍ത്ഥിനി കൊട്ടാരമറ്റം ബസ്റ്റാന്റില്‍ എത്തുകയായിരുന്നു. ഉച്ചയോടെ തനിക്ക് പനിയാണെന്നുപറഞ്ഞ്‌ പ്രതി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തുകയും, ട്രിപ്പു മുടക്കി സ്റ്റാന്റില്‍ പാര്‍ക്കുചെയ്‌തിരുന്ന ബസില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയുംആയിരുന്നു. കൂടെയുണ്ടായിരുന്ന കണ്ടക്ടറും ഡ്രൈവറും ബസിന്റെ ഷട്ടര്‍ താഴ്‌ത്തി പ്രതിക്ക്‌ ഒത്താശചെയ്‌ത്‌ പുറത്ത്‌പോകുകയും ചെയ്‌തു.

തുടര്‍ന്ന്‌ പാലാ ഡിവൈഎസ്‌പിക്ക്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ പാലാഎസ്‌ എച്ച്‌ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ സംഘം പെണ്‍കുട്ടിയെയും പ്രതിയെയും ബസിനുളളില്‍ കണ്ടെത്തുകയായിരുന്നു. പ്രതിക്ക്‌ ഒത്താശ ചെയതുകൊടുത്ത കട്ടപ്പന സ്വദേശി എബിനെയും പോലീസ്‌ പിടികൂടി. കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ്‌ കുട്ടിയെ മെഡിക്കല്‍പരിശോധനക്ക്‌ വിധേയയാക്കുകയും കൗണ്‍സലിംഗിന്‌ നടത്തുകയും ചെയ്‌തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Share
അഭിപ്രായം എഴുതാം