ക്രിസ്മസിന് ഒടി ടി യിലൂടെ ആറ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നു. അതിൽ മുന്നെണ്ണം ഡയറക്ട് റിലീസ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ലോകത്ത് വളർച്ച കൈവരിച്ച പ്ലാറ്റ്ഫോമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ .മുന്‍പ് തിയറ്ററുകളിലായിരുന്നു ഫെസ്റ്റിവല്‍ സീസണുകളിലെ പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഒടിടിയിലും തിയറ്ററിലുമായാണ് എത്തുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം വരുന്ന ആഘോഷ കാലമായതിനാല്‍ ഈ ക്രിസ്‍മസിന് ഒടിടി വഴിയാണ് പ്രധാന റിലീസുകള്‍ നടക്കുന്നത്. മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് പ്രധാന ചിത്രങ്ങളാണ് ഈ ക്രിസ്‍മസ്, ന്യൂഇയര്‍ കാലത്ത് പ്രമുഖ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് എത്തുന്നത്.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടെ എത്തുന്ന ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി, ദിലീപിനെ നായകനാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ , അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാവുന്ന മധുരം എന്നിവയാണ് ഈ ഫെസ്റ്റിവല്‍ സീസണിലെ മലയാളം ഡയറക്റ്റ് ഒടിടി റിലീസുകള്‍ ചെയ്യുന്ന ചിത്രങ്ങൾ . ഇതില്‍ മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലും കേശു ഈ വീടിന്റെ നാഥന്‍ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ 31നും മധുരം സോണി ലിവിലുമാണ് എത്തുന്നത്. മധുരത്തിന്റെ റിലീസ് തീയതി സോണി ലിവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കൊപ്പം തന്നെ മൂന്ന് ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളും ഒടിടിയിലേക്ക് എത്തുന്നുണ്ട്. സൂപ്പർ താരങ്ങളായ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായി എത്തിയ കുറുപ്പ് , സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തോടെ എത്തിയ കാവല്‍ ( എന്നിവയാണ് ഒടിടി പ്രീമിയറുകള്‍. ഇതില്‍ മരക്കാറും കുറുപ്പും രണ്ട് പ്ലാറ്റ്‍ഫോമുകളിലൂടെയാണെങ്കിലും ഒരേ ദിവസമാണ് എത്തുന്നത്. ഡിസംബര്‍ 17 ആണ് രണ്ട് ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി. മരക്കാര്‍ ആമസോണ്‍ പ്രൈം വീഡിയോയിലും കുറുപ്പ് നെറ്റ്‍ഫ്ളിക്സിലുമാണ്. കാവലും നെറ്റ്ഫ്ളിക്സിലൂടെയാണ് എത്തുക. ഡിസംബര്‍ 27 ആണ് റിലീസ് തീയതി.

Share
അഭിപ്രായം എഴുതാം