നാഷണൽ ലോക്അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 11ന് നടക്കുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്  നടക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന അദാലത്തിൽ എട്ട് ബൂത്തുകളിലായി കേസുകൾ പരിഗണിക്കും. കോടതികളുടെ പരിഗണനയിലുള്ള സിവിൽ, മോട്ടോർ വാഹന തർക്ക പരിഹാര കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബി .എസ്. എൻ. എലിന്റെ  പരാതികൾ, ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ പരാതികൾ, കോടതികളിലെത്താത്ത വ്യക്തികളുടെ പരാതികൾ എന്നിവയാണ് പരിഗണിക്കുന്നത്. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അദാലത്ത് രാവിലെ പത്തു മണിക്ക് ആരംഭിക്കും.
ലോക് അദാലത്തിനോടനുബന്ധിച്ചു പിഴയടച്ചു തീർക്കാവുന്ന പെറ്റി കേസുകളുടെ സ്‌പെഷ്യൽ സിറ്റിംഗ് ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ 11ന് നടക്കും. വ്യക്തികൾക്ക് നേരിട്ടും അഭിഭാഷകർ മുഖേനയും പിഴയടയ്ക്കാം.

Share
അഭിപ്രായം എഴുതാം