എറണാകുളം: സമയ ബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങളുമായി ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി

എറണാകുളം: പ്രായ പൂർത്തി ആകാത്ത പട്ടിക ജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിക്ക് ശാരീരിക അതിക്രമം നേരിട്ട കേസിൽ സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി.  കേസ് അന്വേഷിച്ച അസി. കമ്മീഷണർ പി സി ജയകുമാറിനും സംഘത്തിനും പ്രശംസ പത്രം കൈമാറാൻ കുന്നത്തുനാട് എം. എൽ. എ അഡ്വ.പി. വി ശ്രീനിജൻ എം. എൽ. എ നിർദേശിച്ചു.

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്  57 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് തയ്യാറാക്കി.   ഉദ്യോഗസ്ഥർക്ക് പ്രശംസ പത്രം നൽകാൻ ജില്ലാ പട്ടിക ജാതി വികസന ഓഫീസറെ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി ചുമതലപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →