ആ​വ​ശ്യ​മെ​ങ്കി​ൽ കാർഷിക നിയമങ്ങൾ വീ​ണ്ടും കൊണ്ടു​വ​രു​മെ​ന്ന് ബിജെപി എം.പി സാ​ക്ഷി മഹാരാ​ജ്

ന്യൂഡൽഹി: വി​വാ​ദ​മാ​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചതിന് പിന്നാലെ,​ ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മം വീ​ണ്ടും കൊണ്ടു​വ​രു​മെ​ന്ന് ബിജെപി എം.പി സാ​ക്ഷി മഹാരാ​ജ്. ബി​ല്ലു​ക​ൾ നിര്‍മിക്കുകയും റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. വേണ്ടിവന്നാല്‍ അ​വ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്​ അ​ധി​ക​സ​മ​യ​മെ​ടു​ക്കി​ല്ലെന്നാണ് സാ​ക്ഷി മ​ഹാ​രാ​ജ്​ മാ​ധ്യ​മ​ങ്ങ​ളോട്​ പ​റ​ഞ്ഞത്.

“മോദിജിയുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു, അദ്ദേഹം നിയമങ്ങളെക്കാൾ രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കി. പാകിസ്താൻ സിന്ദാബാദ്, ഖാലിസ്താൻ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയവർക്കും തക്കതായ മറുപടിയാണ് ലഭിച്ചിരിക്കുന്നത്”- ഉന്നാവോ എംപി സാക്ഷി മഹാരാജ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം