തൃശ്ശൂർ: ചാവക്കാട് നഗരസഭയുടെ പൗരാവകാശ രേഖ പ്രകാശനം ചെയ്തു

തൃശ്ശൂർ: ചാവക്കാട് നഗരസഭയിലെ പൗരാവലിക്കായി നഗരസഭയുടെ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു. എൻ കെ അക്ബർ എംഎൽഎയാണ് പൗരാവകാശ രേഖ പ്രകാശനം ചെയ്തത്. നഗരസഭയുടെ 2020-21, 2021-22 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതികളിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. നഗരസഭയും നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നൽകുന്ന വിവിധ സേവനങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങൾ പൊതുജനങ്ങൾക്ക് പൗരാവകാശ രേഖയിൽ നിന്ന് ലഭിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സെക്രട്ടറി കെ ബി വിശ്വനാഥൻ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, വിവിധ രാഷ്ട്രീയ പാർ

Share
അഭിപ്രായം എഴുതാം