ഭീകരര്‍ക്ക് ആതിഥ്യമരുളുന്നതില്‍ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ

ന്യൂഡല്‍ഹി: യു.എന്‍. രക്ഷാകൗണ്‍സില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ആതിഥ്യമരുളുന്നതിന്റെ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ.ഭീകരതയെ തുണയ്ക്കുന്ന ചരിത്രമാണ് അവര്‍ക്ക്.ഇന്ത്യക്കെതിരേ പൊള്ളവാദങ്ങള്‍ ഉയര്‍ത്താന്‍ യു.എന്‍ വേദിയെ പാകിസ്താന്‍ അവസരമാക്കുന്നത് ഇതാദ്യമല്ലെന്നും ഭട്ട് പറഞ്ഞു.പാകിസ്താനില്‍ ഭീകരര്‍ പൂര്‍ണസ്വതന്ത്ര്യം അനുഭവിക്കുമ്പോള്‍ സാധാരണ ജനങ്ങളും ന്യൂനപക്ഷവുമാണ് അതൊന്നുമില്ലാതെ പെട്ടുപോകുന്നതെന്നും പാകിസ്താന്‍ പ്രതിനിധി പറഞ്ഞ ബാലിശമായ ജല്പനങ്ങള്‍ക്കു മറുപടി പറയുന്നതില്‍ പരിമിതിയുണ്ടെന്നു കാട്ടി ഇന്ത്യന്‍ പ്രതിനിധി കാജള്‍ ഭട്ട് പറഞ്ഞു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് സിംല കരാറിനും ലഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്- അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം