ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത

ഇടുക്കി: മഴ തുടരുന്നു, ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 13/11/21 ശനിയാഴ്ച വൈകുന്നേരമോ, 14/11/21 ഞായറാഴ്ച രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാൻ ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം പിന്നീടുണ്ടാവും.

ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

Share
അഭിപ്രായം എഴുതാം