എറണാകുളം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ കിറ്റിലെ കടല മിഠായിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നല്‍കിയതെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. ഗുണനിലവാരം ഉറപ്പുവരുത്തിയ റിപ്പോര്‍ട്ടു സഹിതം നല്‍കിയ വിതരണക്കാര്‍ക്കാണ് സപ്ലൈകോ മിഠായി വിതരണാനുമതി നല്‍കിയത്. ഇതിനുപുറമെ സപ്ലൈകോ മിഠായിയുടെ റാന്‍ഡം പരിശോധന നടത്തുകയും ചെയ്തിരുന്നു. സപ്ലൈകോ നടത്തിയ പരിശോധനയില്‍ അപാകത കണ്ടിരുന്നില്ല. എന്നിട്ടും അടിസ്ഥാനരഹിതമായി വാര്‍ത്ത നല്‍കുന്നത് ശരിയായ പ്രവണതയല്ല. പൊതുജനങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക ജനിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം: കടല മിഠായി ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു: സപ്ലൈകോ
