വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിനെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ധന വിലവര്‍ധന, പാചകവാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ധനയിലേക്കും വഴിവച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

സിപിഎം രാജ്യത്തെ ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്താണ് മുന്നോട്ടു നീങ്ങുന്നത്. ബിജെപിയെ എതിര്‍ക്കുകയും തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരായ വോട്ടുകള്‍ പരമാവധി സമാഹരിക്കുകയുമാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ നയം തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചു മാത്രമുള്ളതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് തന്നെയാണ് രാഷ്ട്രീയ അടവുനയം. തെരഞ്ഞെടുപ്പുകള്‍ വരുന്‌പോള്‍ രാഷ്ട്രീയ നയത്തിന്റെ ഭാഗമായ തീരുമാനങ്ങള്‍ ബാധകമാക്കുകയാണ് ചെയ്യുന്നത്. അടുത്ത പാര്‍ട്ടി കോണ്ഗ്രസില്‍ അവതരിപ്പിക്കാനുള്ള രരാഷ്ട്രീയ അടവുനയത്തിന്റെ കരടിന് പോളിറ്റ് ബ്യൂറോ അന്തിമ രൂപം നല്‍കുമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിക്കു ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ യെച്ചൂരി വിശദീകരിച്ചു. നിലവില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്ഗ്രസ് പ്രാപ്തമല്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായോ എന്ന ചോദ്യത്തിന് അത്തരം ചര്‍ച്ചകളൊന്നും നടന്നില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരം ഒരു വര്‍ഷം പൂര്‍ത്തിയാകാറായി. ഈ സാഹചര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മറികടന്ന് കര്‍ഷകര്‍ക്കു മുന്നോട്ടു നീങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, കര്‍ഷകസമരത്തിന്റെ ഭാവി രൂപരേഖ തീരുമാനിക്കേണ്ടത് കര്‍ഷക സംഘടനകള്‍ തന്നെയാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരപരിപാടികള്‍ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. കര്‍ഷകസമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ 26ന് സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഘടകങ്ങളും പൂര്‍ണ പിന്തുണ നല്‍കണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.

Share
അഭിപ്രായം എഴുതാം