വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചു: നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരേ കേസെടുത്തു

സിംഘു: സിംങ്കു അതിര്‍ത്തിയില്‍ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ച് നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരെ ഹരിയാന പോലിസ് കേസെടുത്തു. ഐപിസി 295-എ പ്രകാരം മതവികാരം വൃണപ്പെടുത്തിയതിനാണ് കേസെടുത്തത്. ലഖ്ബീറിനെതിരേ കേസെടുത്ത വിവരം എസ്പി വീരേന്ദ്ര സിങ് സ്ഥിരീകരിച്ചു. ലഖ്ബീര്‍ സിങ്ങിന്റെ പുറത്തുവന്ന വീഡിയോയിലെ സംഭവങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു. ഒക്ടോബര്‍ 17നാണ് കുണ്ട്ലി പോലിസ് സ്റ്റേഷനില്‍ ബല്‍വിന്ദര്‍ സിങ്, ജിതേന്ദര്‍, ഉദ്ന ദല്‍ തുടങ്ങിയവരുടെ പരാതിയില്‍ പോലിസ് കേസെടുത്തത്. സംഭവം നടന്നുവെന്ന് ആരോപിക്കുന്ന അതേ ദിവസം പുലര്‍ച്ചെയാണ് അതിര്‍ത്തിയിലെ പോലിസ് ബാരിക്കേഡിനുമുകളില്‍ കൈകാലുകള്‍ അറുത്തുമാറ്റിയ നിലയില്‍ ലഖ്ബീര്‍ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. സിഖ് പോരാളികളായ നിഹാങ്കുകളാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. നിഹാങ്കുകളില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ പിന്നീട് ഉത്തരവാദിത്തം ഏറ്റെടുത്ത് പോലിസില്‍ കീഴടങ്ങി.

Share
അഭിപ്രായം എഴുതാം