വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്; കേസില്‍ നിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കും

കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നും കത്തിൽ പറയുന്നു. കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

15/09/21 ബുധനാഴ്ച വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് വന്നതെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെയാകും സഹോദരന്‍ വിജിത്തിനുമെന്നും കത്തില്‍ പറയുന്നു. കത്തുമായി ബന്ധപ്പെട്ട് വിസ്മയയുടെ കുടുബം പ്രതികരിച്ചിട്ടില്ല. കത്ത് പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് മൊഴിയെടുത്തു. കേസില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ദിവസമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്

Share
അഭിപ്രായം എഴുതാം