ആലപ്പുഴ: പുന്നപ്ര മോഡല്‍ റസിഡൻഷ്യൽ സ്കൂള്‍; ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: 2021-22 അദ്ധ്യയന വർഷം പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കുൾ പുന്നപ്ര, ആലപ്പുഴ ജില്ല (പെണ്‍കൂട്ടികൾ) വിവിധ ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോടു കൂടി എം.ആർ.എസിൽ അപേക്ഷ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളിൽ നിന്നും എം.ആർ.എസ് പുന്നപ്രയിൽ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന   തീയതി സെപ്റ്റംബര്‍ 15. 5,6,7,10 ക്ലാസുകളിലായി യഥാക്രമം 27,16,9,2 സീറ്റുകളാണ് ഒഴിവുള്ളത്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →