രാത്രി കാഴ്‌ചകള്‍ക്കായി താജ്‌മഹല്‍ തുറക്കുന്നു

ന്യൂ ഡല്‍ഹി : ഒരുവര്‍ഷക്കാലത്തെ അടച്ചിടീലിനുശേഷം രാത്രികാഴ്‌ചകള്‍ക്കായി താജ്‌മഹല്‍ വീണ്ടും തുറക്കുന്നു. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്നാണ്‌ താജ്‌മഹല്‍ അടച്ചിരുന്നത്‌. 2020 മാര്‍ച്ച്‌ 17 മുതലാണ്‌ താജ്‌ മഹലിലെ രാത്രി സന്ദര്‍ശനത്തിന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നത്‌.

2021 ഓഗസ്‌റ്റ്‌ 21,23,24 തീയതികളില്‍ താജ്‌മഹല്‍ സന്ദര്‍ശിക്കാമെന്ന്‌ അധികൃതര്‍ പറഞ്ഞു. വെളളിയാഴ്‌ച ദിവസങ്ങളില്‍ താജ്‌മഹല്‍ അവധിയായതിനാലും ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ നിലവിലുളളതിനാലും ഈ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. വൈകിട്ട 8.30 മുതല്‍ 9 മണിവരെ ,9 മുതല്‍ 9.30 വരെ, 9.30 മുതല്‍ 10 മണിവരെ എന്നിങ്ങനെയാണ്‌ രാത്രി സന്ദര്‍ശനത്തിനുളള അനുമതി. ഓരോസമയത്തും 50 സന്ദര്‍ശകരെ വരെ അനുവദിക്കും. സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അനുസരിച്ചാണിത്‌. ടിക്കറ്റുകള്‍ ഒരു ദിവസം മുമ്പ്‌ ബുക്കുചെയ്യാവുന്നതാണെന്ന്‌ അധികൃതര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം