കൊല്ലം: കരീപ്രയില്‍ മിയാവാക്കി വനം ഒരുക്കുന്നു

കൊല്ലം: ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി കരീപ്രയിലെ ത്രിപ്പിലഴികം വാര്‍ഡില്‍ മിയാവാക്കി വനം ഒരുക്കുന്നു. ഓഗസ്റ്റ് 14ന് രാവിലെ  11 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുന്ന ചടങ്ങില്‍ കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അധ്യക്ഷയാകും. ചീയാന്‍കുളവും അതിനോട് ചേര്‍ന്ന സ്ഥലവും ആണ് വനത്തിനായി  ഒരുങ്ങുന്നത്. 10 സെന്റ് സ്ഥലത്തു കൃത്രിമ വനം സൃഷ്ടിച്ചു കാലാവസ്ഥ വ്യതിയാനം അതിജീവിക്കുകയാണ്‌ലക്ഷ്യം. പ്രദേശത്തിന്റെ സ്വാഭാവിക ഭൂഘടനയ്ക്കും കാലാവസ്ഥയ്ക്കും  അനുയോജ്യമായ മരത്തൈകള്‍  കണ്ടെത്തി സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ഈ രീതിയിലൂടെ ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തിനോടൊപ്പം വിനോദസഞ്ചാര സാധ്യതകള്‍ കൂടി  പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കരീപ്ര ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

Share
അഭിപ്രായം എഴുതാം