കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക്‌ കുടുംബം രക്ഷപെട്ടു

കണ്ണൂര്‍ : ആറളം ഫാം ഏഴാംബ്ലോക്കില്‍ കാട്ടനയുടെ ആക്രമത്തില്‍ രണ്ട്‌ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളള കുടുംബം അദ്‌ഭുതകരമായി രക്ഷപെട്ടു. 2021 ജൂലൈ 21ന്‌ രാവിലെയായിരുന്നു സംഭവം. ഏഴംബ്ലോക്കിലെ ഷിജോ പുലിക്കിരിയുടെ ഷെഡ്‌ കാട്ടാന പൊളിച്ചു. ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും തലനാരിഴക്കാണ്‌ രക്ഷപെട്ടത്‌.രാവിലെ ആന ഷെഡ്‌ പൊളിക്കുന്നത്‌ ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു. ഈ സമയം ഇവരുടെ രണ്ട്‌ കുട്ടികള്‍ ഉറക്കത്തിലായിരുന്നതിനാല്‍ എ ന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചുനിന്ന ഷിജോയും ഭാര്യയും ഒച്ചവെച്ച്‌ കുട്ടികളെയും വാരിയെടുത്ത്‌ പുറത്തേക്ക്‌ ഓടുകയായിരുന്നു.

ഈ സമയവും ഷെഡ്‌ കുത്തി മറിക്കാന്‍ ആന ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇവരുടെ ഉച്ചത്തിലുളള കരച്ചില്‍ കേട്ട് ആന തിരിഞ്ഞുപോയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. പുനരധിവാസ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി വേണമെന്ന്‌ സംഭവസ്ഥലം സന്ദര്‍ശിച്ച സിപിഎം നേതാക്കളായ കെകെ ജനാര്‍ദ്ദനന്‍ ,കെബി.ഉത്തമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഷാജിക്കും കുടുംബത്തിനും നഷ്‌ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം