പാലക്കാട് : അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കളെ കുത്തിയ സംഭവത്തില്‍ പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി. 2021 ജൂലൈ 20ന് രാവിലെ ഷോളയൂര്‍ സിഐക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു. 19ന് രാത്രിയാണ് കോട്ട്‌ത്തറയില്‍ വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചത്. കോട്ടത്തറ സ്വദേശികളായ ഹരി,വിനോദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെ ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മില്‍ സംഘര്‍ഷം ഉണ്ടാായിട്ടുണ്ട്. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധ്‌പ്പെട്ട് എട്ടുപേരെ നാട്ടുകാര്‍തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അട്ടപ്പാടിയില്‍ യുവാക്കളെ കുത്തിക്കൊന്ന പ്രതി പോലീസില്‍ കിഴടങ്ങി
