കോണ്‍ഗ്രസിനു തിരിച്ചടിയായി മണിപ്പുരില്‍ എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിലേക്ക്

ഇംഫാല്‍: മണിപ്പുരില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിലേക്ക്.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മണിപ്പൂര്‍ പി.സി.സി. അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജാമിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോവുന്നത്.മുന്‍ മന്ത്രികൂടിയായ കോന്തൗജാം കഴിഞ്ഞ ഡിസംബറിലാണു പി.സി.സി. അധ്യക്ഷനായി നിയോഗിച്ചത്. ആറു തവണ ബിഷ്ണുപുര്‍ മണ്ഡലത്തില്‍നിന്ന് കോന്തൗജാം നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28 സീറ്റാണു ലഭിച്ചത്. ഇതിപ്പോള്‍ 17 ല്‍ എത്തിനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ 21 സീറ്റ് ലഭിച്ച ബി.ജെ.പിയുടെ അംഗസംഖ്യ 24 ആയി ഉയര്‍ന്നു.

Share
അഭിപ്രായം എഴുതാം