മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. പവന് 200 രൂപ കൂടി 36,200 രൂപയിലും ഗ്രാമിന് 4,525 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,818.25 ഡോളറാണ്. രാജ്യാന്തര തലത്തില്‍ കോവിഡ് ഡെല്‍റ്റ കേസുകളുടെ എണ്ണം വര്‍ധിച്ചതും ഓഹരി വിപണികള്‍ ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന് അനുകൂലമായത്. യു.എസ്. ട്രഷറി ആദായത്തില്‍ കുറവുണ്ടായതും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചു. ഡല്‍ഹി ബുള്ളിയനില്‍ 10 ഗ്രാം സ്വര്‍ണത്തിന് 48,278 രൂപയാണ്.
സ്വര്‍ണം കുതിക്കുന്നു; പവന് 36,200
