കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി

മാനന്തവാടി : കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാളെ വനം വകുപ്പ് അറസ്‌റ്റ്‌ ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട്‌ മൊയ്‌തിന്‍ (46) ആണ്‌ പിടിയിലായത്‌. ആറംഗ സംഘം പോത്തിനെ വെടിവെച്ച്‌ കൊന്ന്‌ ഇറച്ചിയാക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനാസംഘം സ്ഥലത്തെത്തിയത്‌. ഒരാളെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞുളളു. ബാക്കിയുളളവര്‍ക്കായി അന്വേഷണം തുടരുകയാണ്‌.

കഴിഞ്ഞ ദിവസം രാത്രി ബാവലി 58-ാം മൈല്‍ വനത്തിലായിരുന്നു സംഭവം. വനത്തില്‍നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന്‌ വനപാലക സംഘം പരിശോധന നടത്തുകയായിരുന്നുവെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. സംഭവ സ്ഥലത്തുനിന്ന്‌ മൂന്ന്‌ കത്തികള്‍,,വെടിയുണ്ട, ബാഗ്‌, തുണികള്‍ ,ചാക്ക് എന്നിവ കണ്ടെടുത്തു. പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം പോത്തിന്റെ ജഡം വനത്തിലുപേക്ഷിച്ചു. ബാവലി സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസിലെ ഉദ്യോഗസ്ഥരാണ്‌ പരിശോധന നടത്തിയത്‌.

Share
അഭിപ്രായം എഴുതാം