അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല അഭിഭാഷകനൊപ്പം കസ്റ്റംസ് ഓഫീസില്‍ 05/07/2021 തിങ്കളാഴ്ച ഹാജരായി.

ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അമലയോട് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ ചോദിച്ചറിയാനാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്. ഭാ​ര്യാ​മാ​താ​വ് ന​ല്‍​കി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ര്‍​മി​ച്ച​തെ​ന്നും കാ​ര്‍ വാ​യ്പ അ​ട​യ്ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ര്‍​ജു​ന്‍ ക​സ്റ്റം​സി​ന് ന​ല്‍​കി​യി​രു​ന്ന മൊ​ഴി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഭാ​ര്യ​യി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും.

Share
അഭിപ്രായം എഴുതാം