വിമാനത്താവളത്തിലെ ചവറ്റുകൊട്ടയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം കണ്ടെത്തി. ചവറ്റുകൊട്ടയിൽ നിന്നാണ് 03/07/21 ശനിയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഒരു കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് സ്വർണം ആദ്യം കണ്ടതെന്നാണ് വിവരം. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു.

വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന സ്വർണം അധികൃതരെ പേടിച്ച് ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. സ്ഥലത്ത് എയർ കസ്റ്റംസ് പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം