ഓമന ടീച്ചരിന്റെ മരണം കൊലപാതകമെന്ന് സംശയം : മകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പൂവാര്‍ പാമ്പുംകാലായിലെ വയോധിക ഓമന ടീച്ചറിന്റെ മരണം കൊലപാതകമെന്ന്‌ സംശയം. മദ്യപാനിയായ മകന്റെ മര്‍ദ്ദനമേറ്റാണ്‌ മരണമെന്നാണ്‌ നാട്ടുകാരുടെ ആരോപണം. മകനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 2021 ജൂണ്‍ 30 ന്‌ ബുധനാഴ്‌ചയാണ്‌ ഓമന ടീച്ചര്‍ മരിച്ചത്‌.

മകന്‍ വിപിന്‍ദാസ്‌ ശവപ്പെട്ടിവാങ്ങി വീട്ടിലേക്ക് വരുന്നത്‌ കണ്ട നാട്ടുകാര്‍ സംശയം തോന്നി പോലീസിനെ വിളിച്ചുവരുത്തിയപ്പോഴാണ്‌ മരണ വിവരം പുറത്തറിയുന്നത്‌. തുടര്‍ന്ന് പോലീസ്‌ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുകയായിരുന്നു. ഓമനക്ക് മര്‍ദ്ദനം ഏറ്റതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ വിപിന്‍ദാസിനെ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുന്നത്‌. കടുത്ത മദ്യപാനിയായ ഇയാള്‍ അമ്മയെ മര്‍ദ്ദിക്കുന്നത്‌ പതിവായിരുന്നുവെന്ന്‌ അയല്‍വാസികള്‍ക്ക്‌ ആക്ഷേപമുണ്ട്‌. അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു.

Share
അഭിപ്രായം എഴുതാം