കോഴപ്പണ ആരോപണം : മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു

കോഴപ്പണ ആരോപണക്കേസിൽ സിപിഐഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് 03/07/2021 ശനിയാഴ്ച്ച അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. മുൻപ് കടം നൽകിയ പണം ജാനു  മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നതായും അതിൽ ബാക്കിയുള്ള രൂപയാണ് മാർച്ചിൽ തിരികെ നൽകിയതെന്നും നേരത്തെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് പണം ശശീന്ദ്രന് നൽകിയതെന്നകാര്യവും ശ്രദ്ധേയമാണ്. 

Share
അഭിപ്രായം എഴുതാം