കോഴിക്കോട്: കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി  കോഴ്സിന്  അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്‍ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.  ഉയര്‍ന്ന പ്രായപരിധിയില്ല.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബാലുശ്ശേരിയിലെ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്ററിലെ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. വിശദവിവരം www.srccc.in ല്‍ ലഭിക്കും.  ഫോണ്‍ 9961436398, 9656284286.

Share
അഭിപ്രായം എഴുതാം