തൃശ്ശൂർ: പട്ടയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം – എൻ കെ അക്ബർ എംഎൽഎ

തൃശ്ശൂർ: ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകുന്നവർക്ക് ആശങ്കയായി ഭൂമി ഏറ്റെടുക്കൽ നടപടി വൈകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് എൻ കെ അക്ബർ എംഎൽഎ നിവേദനം സമർപ്പിച്ചു. ദേശീയപാത NH66ന്റെ വികസനത്തിനായി ഭൂമി എറ്റെടുക്കൽ നടക്കുന്നുണ്ടെങ്കിലും രേഖകൾ ഹാജരാക്കുന്നതിന് നിലനിൽക്കുന്ന കാലതാമസം മൂലം പ്രവൃത്തികൾ വൈകുകയാണെന്നും എംഎൽഎ അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിന് കാണഭൂമി ജന്മമാക്കിയതിന്റെ പട്ടയ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ഭൂവുടമകളോട് ആവശ്യപ്പെട്ടിരുന്നു. കാണഭൂമി ജന്മമാക്കി മാറ്റുന്നതിന് നൽകിയ അപേക്ഷയുടെ രശീതി, റഫറൻസ് നമ്പർ എന്നിവ ബാങ്കുകളിലും രജിസ്റ്റർ ഓഫീസുകളിലും സ്വീകരിച്ച് വരുന്നുണ്ട്. കാണഭൂമി ജന്മമാക്കുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് നിലവിൽ വളരെയധികം കാലതാമസം വരുന്നുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.

Share
അഭിപ്രായം എഴുതാം