പീഡനശ്രമം; എഎസ്‌ഐ ക്ക്‌ 5 വര്‍ഷത്തെ കഠിന തടവും പിഴയും

കൊച്ചി: പതിനേഴുകാരിയെ ഫ്‌ളാറ്റില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐക്ക്‌ അഞ്ചുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ. ഗ്രേഡ്‌ എഎസ്‌ഐ വൈക്കം സ്വദേശി നാസറിനെ (50) ആണ്‌ കോടതി ശിക്ഷിച്ചത്. എറണാകുളം അഡീണല്‍ സെഷന്‍സ്‌ ജഡ്‌ജി കെ സോമന്‍ ആണ് ശിക്ഷ വിധിച്ചത്‌. തടവ്‌ ശിക്ഷക്കുപുറമേ 25,000രുപ പിഴ അടക്കാനും കോടതി നര്‍ദ്ദേശിച്ചു. അഞ്ചുവര്‍ഷം കഠിന തടവിനൊപ്പം വിവിധ വകുപ്പുകളിലായി രണ്ട്‌ വര്‍ഷവും ഏഴുമാസവും സാധാരണ തടവും വിധിച്ചിട്ടുണ്ട്‌ .

Share
അഭിപ്രായം എഴുതാം