ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യയനം ആരംഭിക്കല്‍ നീട്ടി വച്ചിരിക്കുകയാണ്. അണ്‍ലോക്ക് 5ലെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്‌നര്‍ സോണിന് പുറത്തുള്ള സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒക്ടോബര്‍ 15ന് ശേഷം വീണ്ടും തുറക്കാം. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിട്ടുകൊടുത്തിട്ടുണ്ട്. ഇത് അനുസരിച്ച് സംസ്ഥാനങ്ങളുടെ തീരുമാനങ്ങള്‍ ഇങ്ങനെയാണ്
ഡല്‍ഹി-ഒക്ടോബര്‍ 31 വരെ ദേശീയ തലസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് ഉപമുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു
യുപി- ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒക്ടോബര്‍ 19 മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കുകയും ക്ലാസില്‍ വരുന്നതിന് മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി തേടുകയും വേണം
കര്‍ണാടക-സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ തിടുക്കമില്ലെന്നും എല്ലാ വശങ്ങളും വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഛത്തീസ്ഗഢ ്-പകര്‍ച്ചവ്യാധി കണക്കിലെടുത്ത്‌സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടും
മഹാരാഷ്ട്ര-ദീപാവലിക്ക് ശേഷമുള്ള കോവിഡ് -19 സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം
ഗുജറാത്ത്-ദീപാവലിക്ക് ശേഷം മാത്രമേ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കുകയുള്ളൂവെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.
മേഘാലയ-സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മേഘാലയ സര്‍ക്കാര്‍ മാതാപിതാക്കളില്‍ നിന്ന് പ്രതികരണം തേടിയിട്ടുണ്ട്.6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനായി മാത്രമാണ് അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ലഹ്ക്‌മെന്‍ റിംബുയി പറഞ്ഞു.
പുതുച്ചേരി-ഒക്ടോബര്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കി.10, 12 വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ പുനരാരംഭിച്ചെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഇതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു
ഹരിയാന-6 മുതല്‍ 9 വരെ ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ ആലോചിക്കുന്നു
ആന്ധ്രപ്രദേശ്-നവംബര്‍ 2 വരെ സ്‌കൂളുകള്‍ വീണ്ടും തുറക്കില്ല
പശ്ചിമ ബംഗാള്‍-നവംബര്‍ പകുതിയോടെ മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.