തിരുവനന്തപുരം: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി: ഐ.ടി. ഓഫീസർ നിയമനം

തിരുവനന്തപുരം: അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ബിടെക് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.സി.എയോ എം.എസ്‌സി കമ്പ്യൂട്ടർ സയൻസോ ആണ് യോഗ്യത. ഐ.ടി മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഒരു ഒഴിവാണുള്ളത്. 45 വയസാണ് പ്രായപരിധി.  www.urbanaffairskerala.org യിലുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ വിശദമായ ബയോഡാറ്റയോടൊപ്പം auegskerala@gmail.com എന്ന മെയിലിൽ ജൂലൈ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

Share
അഭിപ്രായം എഴുതാം